ആദ്യമേ തന്നെ പറയട്ടെ മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്നവർക്കു മാത്രമേ ഈ ആപ്പ് കൊണ്ട് ഉപകാരമുള്ളൂ.
മലയാളം ടൈപ്പ് ചെയ്യാൻ കാക്കത്തൊള്ളായിരം യൂട്ടിലിറ്റികൾ ഉണ്ടെങ്കിലും ഞങ്ങൾ ഉപയോഗിക്കുന്ന കീബോർഡ് ലേഔട്ട് (GIST) ഉപയോഗിച്ച് ആപ്പിൾ മാക്ബുക്കിലും ഉബുണ്ടുവിലും മലയാളം ടൈപ്പ് ചെയ്യാൻ ഒരു വഴിയും കാണാത്തതിനാൽ ആണ് കുറ്റിപെൻസിൽ ഉണ്ടാക്കിയത്. അങ്ങനെ തുടങ്ങിയ കുറ്റിപെൻസിലിൽ ഇപ്പോൾ അഞ്ച് മലയാളം കീബോർഡ് ലേഔട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് അറിയുന്ന കീബോർഡ് ലേഔട്ട് സെലക്ട് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങാം.
നിങ്ങൾ ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ ML / FML Seriesകളിലേക്കും‚ ML/FML Seriesകളിൽ നിന്ന് Unicodeലേക്കും Convert ചെയ്യാൻ സാധിക്കും.