Redirect to leosoftwares.in

Friday, November 25, 2016

Typeit! Windows 10 Render Issue

വിൻഡോസ് 10 പുതിയതായി ഇൻസ്റ്റാൾ ചെയ്ത പല Typeit! യൂസേഴ്‌സും Typeit! ൽ വർക്ക് ചെയ്യുമ്പോൾ Automatic ആയി Quit ആയി പോകുന്നു എന്നു മെയിൽ അയ്ക്കുന്നുണ്ട്...
ഉദാ:
ഞാൻ കുറെ കാലമായി typeit  ഉപയോഗിക്കുന്നു.
ഈയിടെ എന്റെ pc ഫോർമാറ്റ് ചെയ്ത് ശേഷം ഇപ്പോൾ typeit വേണ്ട പോലെ വർക്ക് ചെയ്യുന്നില്ല.


കൂട്ടക്ഷരങ്ങൾ/ ചില്ലക്ഷരങ്ങൾ  ഒക്കെ ടൈപ്പ് ചെയ്യുമ്പോൾ 'യ്യമ്മ' എന്ന് വരുന്നു, പിന്നെ  ok അടിച്ചാൽ typeit  close ആയി പോകുന്നു.

പരിഹാരം പറഞ്ഞു തരാമോ ?

 നമസ്കാരം..

ഞാൻ ടൈപ്പിറ്റ് സോഫ്റ്റ് വെയർ കുറച്ച് കാലമായി എൻ്റെ വിൻ്റോസ് ടെൻ റണ്ണ് ചെയ്യുന്ന ലാപ്പ് ടോപ്പിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്.. വളരെ നല്ല ഒരു സോഫ്റ്റ് വെയറായാണ് ഞാൻ അതിനെകാണുന്നത്. എന്നാൽ ഏതാനും ദിവസമായി ഒരു പ്രോബ്ളം കാണുന്നു. ചില്ലക്ഷരങ്ങളായ "ൾ, ൽ, ർ,ൺ" അതുപോലെ കൂട്ടക്ഷരങ്ങളായ "ങ്ങ, ച്ച, ന്ന, ക്ക, പ്പ, സ്സ, യ്യ, ണ്ട, ക്ല, ക്സ" തുടങ്ങിയ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോഴും  എറർ കാണിച്ച് കൊണ്ട് പോപ്പ് അപ്പ് ബോക്സ് വരുന്നു. പോപ്പ് ബോക്സിന് മുകളിലുള്ള ഓകെ ബട്ടൺ  ക്ലിക്ക് ചെയ്യുമ്പോൾ അപ്ലിക്കേഷൻ ക്ലോസ്സാവുകയും ചെയ്യുന്നു. "ർ" എന്ന അക്ഷരം ടൈപ്പ് ചെയ്തപ്പോൾ വന്ന  ആ എറർ കാണിച്ചുകൊണ്ടുള്ള പോപ്പ് അപ്പ് ബോക്സിൻ്റെ സ്ക്രീൻ ഷോട്ട് ഞാൻ ഇവിടെ അറ്റാച്ച് ചെയ്യുന്നു. ഇതിന് പരിഹാരം വല്ലതുമുണ്ടെങ്കിൽ അറിയണമെന്ന് ആഗ്രഹിക്കുന്നു. ഉടനെമറുപടി പ്രതീക്ഷിച്ചുകൊള്ളുന്നു. 


Solution to the above issue:
In windows 10 press the window key on the keyboard and type 'language settings', then select 'Administrative language settings' , then select 'CHANGE SYSTEM LOCALE' and make sure the below yellow marked check box is off. If it is on please check it off. Please see the below screenshot for reference.... '

No comments:

Post a Comment